Tuesday, December 9, 2008

....മഴ നാമ്പുകള്‍....

വീണ്ടും പെയ്തൊരു മഴയുടെ നാമ്പുകള്‍ ,
മെല്ലെ ഈ എന്നെ പുണര്‍ന്നിടുമ്പോല്‍ ....
നനഞ്ഞിടുന്നൊരെന്‍ മോഹങ്ങളെല്ലാം ...
ഒഴുകി ഇറങ്ങി...ചിന്നി ചിതറി...മണ്ണോടു ചേര്‍ന്നവ കിടന്നീടുന്നു .

നനവാര്‍ന്നൊരെന്‍ സ്വപ്നത്തിന്‍ ചിറകുകള്‍ മെല്ലെ
വീണ്ടും ഒരുയിര്‍പ്പിനായ് കേഴുന്നുവോ ?
കേള്‍ക്കുന്നില്ലേ നീ മണ്ണിന്‍ മാറില്‍ പിടയുന്ന അവയുടെ രോദനം...

മഴ തോര്‍ന്നു , വെള്ള കീറി
എന്നിട്ടും അവ ബന്ധനത്തില്‍ തന്നെ.
എങ്കിലും ഇവിടുണ്ട് തോര്‍ന്ന മഴയുടെ സാന്ത്വനവും,
തോരാത്ത നൊമ്പരത്തിന്‍ ഇളം തണുപ്പും .......


11 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായിട്ടുണ്ട്‌. വീണ്ടും വീണ്ടും എഴുതുക സോദരി

ശ്രീ said...

നന്നായിട്ടൂണ്ട്.

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക. ആശംസകള്‍

Rejeesh Sanathanan said...

ലാസ്റ്റ് ബെല്ലടിച്ച കാര്യം അറിയാതെ ഞാന്‍ ഒരു കമന്‍റ് ഇട്ടിരുന്നു......

കവിത ഇഷ്ടപ്പെട്ടു. കവിതയുടെ ഈ മഴ നാമ്പുകള്‍ ഒരു പേമാരിയാകട്ടെ.......

ബഷീർ said...

ആശംസകള്‍

Priya said...

സുഹൃത്തുക്കളേ , നിങ്ങളുടെ ഓരോ വരികളും എനിക്ക് പ്രിയപ്പെട്ടതാണ് ...


മലയാളം ലിപിയിലേക്കു മൊഴി മാറ്റം നടത്തുമ്പോല്‍ വരുന്ന അക്ഷരതെറ്റുകള്‍ ക്ഷമിക്കുമെന്നു കരുതട്ടെ...


അമൂല്യങ്ങളായ അഭിപ്രായങ്ങള്‍ക്കായ് കാതോര്‍ത്തും കൊണ്ട് .......

വല്യമ്മായി said...

ആശയം കൊള്ളാം,എഴുതി ഉടനെ പോസ്റ്റ് ചെയ്യാതെ കുറച്ച് ദിവസത്തിനു ശേഷം വായിച്ച് ഒന്നുകുടെ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്താല്‍ നന്നാകും :)

വിജയലക്ഷ്മി said...

nannaayirikkunnu kavitha..ezhuthanulla kazhivum aashayavumundu manassil..purathhekku konduvaru..nanmakal nerunnu...

Priya said...

അമ്മയുടെ അനുഗ്രഹം ശിരസാവഹിക്കുന്നു..

വല്യമ്മായി പറഞ്ഞ കാര്യം ശ്രദ്ധിക്കാം..

മേഘമല്‍ഹാറിനും ശ്രീക്കും ബഷീറിനും നന്ദി..

പിന്നെ മാറുന്ന മലയാളി, താങ്കള്‍ പറഞ്ഞ പോലെ

ഒരു പേമാരിക്കായ് ഞാനും കാത്തിരിക്കുന്നു...

വരവൂരാൻ said...

എങ്കിലും ഇവിടുണ്ട് തോര്‍ന്ന മഴയുടെ സാന്ത്വനവും,
തോരാത്ത നൊമ്പരത്തിന്‍ ഇളം തണുപ്പും

പിന്നെ ഈ മഴ നാബുകളുടെ സാന്ത്വനവും... മനോഹരം ഈ മഴ നൂലുകൾ

Priya said...
This comment has been removed by the author.
Priya said...

ഹിഹി.. വന്ന്തിനും എഴുതിയതിനും നന്ദി സുനില്‍.