തളച്ചിടുന്ന വേരുകളേക്കാള്‍
നിന്നെ ഉയരങ്ങളിലേക്ക് പറക്കാന്‍ സഹായിക്കുന്ന ചിറകുകള്‍
ആകുന്നതാണ് എനിക്കിഷ്ട്ടം ..
അതുകൊണ്ട് , അതുകൊണ്ട് മാത്രം
എന്നിലെ സ്വരങ്ങളെ ഞാന്‍ എന്നില്‍ തന്നെ തളച്ചിടട്ടെ..
ബന്ധനത്തില്‍ പിടയുന്ന ഈ സ്വര തന്തുക്കള്‍ എന്നെ തളര്ത്തിയാലും
നക്ഷത്രമേ നീ തിളങ്ങാതിരിക്കരുതേ..
നിന്റ്റെ തിളങ്ങുന്ന കണ്ണുകളിലൂടെ, നിശബ്ദമായ് ഈ ഞാനും....
Thursday, February 4, 2010
Tuesday, June 23, 2009
ഒരു രാത്രി മഴയുടെ അന്ത്യം
നിനക്കായ് ഈ പകല്‍ പെയ്തിടാം ഞാന്‍ ..
തീവ്രമാം സൂര്യ താപത്താല്‍ എരിഞ്ഞാലും ഈ മേഘ നെഞ്ചകം
ഒടുവില്‍ ഉരുകി വെറും ജലധാരയായ് പൊഴിഞ്ഞിടാം..
നിന്നെ നീറ്റിടുന്ന പൊള്ളുന്ന കനലുകള്‍
കെടുത്തുവാന്‍ എനിക്കാവുമെങ്കില്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിനക്കായ് പകല്‍ പെയ്തിടാം ഞാന്‍..
രാത്രി മഴയായ് പെയ്തിരുന്ന നാളുകളിലൊന്നിലാണ്
ഞാന്‍ നിന്നെ കണ്ടത് ;
പിന്നെ എങ്ങിനെയോ നിന്‍ ദു:ഖങ്ങള്‍ എന്റെതായ് മാറി..
നിന്റെ ചിരിക്കുന്ന മുഖവും പേറിയല്ലെ ഇന്നലെ ഞാന്‍ തോര്ന്നത്
ഇന്നു പുലര്‍ച്ചെ കാണുന്നതൊ .. വിങ്ങുന്ന ഈ കാഴ്ച്ചയും ..
ഇന്നു തോരാന്‍ മനം വരുന്നില്ലെനിക്ക്
നിനക്കായ് ഈ പകല്‍ കൂടി പെയ്തിടാം ഞാന്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..
നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........

Saturday, January 31, 2009
ഇതെന്റെ ഹൃദയമാണ്.............എങ്കില്‍
താനേ അടഞ്ഞ എന്‍ ജാലക വാതിലൊന്നാഞ്ഞു
തുറക്കുവാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍
പൊട്ടിച്ചിതറിയെന്‍ മാലയില്‍ വീണ്ടും ,
മുത്തുകള്‍ ചേര്‍ത്തൊന്നു വയ്ക്കുവാന്‍ പറ്റിയെങ്കില്‍്
പൊഴിഞ്ഞൊരാ മയില്‍പ്പീലി വീണ്ടുമെടുത്ത്-
എന്റെ നെഞ്ചോടു ചേര്‍്ക്കുവാന്‍ തോന്നിയെങ്കില്‍
പെയ്തു കഴിഞ്ഞൊരു മഴയുടെ മണികളെന്‍
കൈവെള്ളയിലൊന്നെടുക്കാനെനിക്കായെങ്കില്‍
കൊഴിഞ്ഞു കഴിഞ്ഞോരോദിനങ്ങളെല്ലാം
പെറുക്കി എടുക്കാനൊരുവേള പറ്റിയെങ്കില്‍്
നഷ്ട്ടപ്പെടുത്തിയെന്‍ ഓര്‍മകളൊന്നായ്
വീണ്ടെടുക്കാന്‍ എനിക്കായിരുന്നെങ്കില്‍്
പിണങ്ങിപ്പിരിഞ്ഞൊരെന്‍ ബാല്യകാലം വീണ്ടും
ജീവിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍ .......
(2004)

Tuesday, December 9, 2008
....മഴ നാമ്പുകള്‍....
വീണ്ടും പെയ്തൊരു മഴയുടെ നാമ്പുകള്‍ ,
മെല്ലെ ഈ എന്നെ പുണര്‍ന്നിടുമ്പോല്‍ ....
നനഞ്ഞിടുന്നൊരെന്‍ മോഹങ്ങളെല്ലാം ...
ഒഴുകി ഇറങ്ങി...ചിന്നി ചിതറി...മണ്ണോടു ചേര്‍ന്നവ കിടന്നീടുന്നു .
നനവാര്‍ന്നൊരെന്‍ സ്വപ്നത്തിന്‍ ചിറകുകള്‍ മെല്ലെ
വീണ്ടും ഒരുയിര്‍പ്പിനായ് കേഴുന്നുവോ ?
കേള്‍ക്കുന്നില്ലേ നീ മണ്ണിന്‍ മാറില്‍ പിടയുന്ന അവയുടെ രോദനം...
മഴ തോര്‍ന്നു , വെള്ള കീറി
എന്നിട്ടും അവ ബന്ധനത്തില്‍ തന്നെ.
എങ്കിലും ഇവിടുണ്ട് തോര്‍ന്ന മഴയുടെ സാന്ത്വനവും,
തോരാത്ത നൊമ്പരത്തിന്‍ ഇളം തണുപ്പും .......

Sunday, November 23, 2008
Subscribe to:
Posts (Atom)