Saturday, January 31, 2009

ഇതെന്റെ ഹൃദയമാണ്.............എങ്കില്‍

താനേ അടഞ്ഞ എന്‍ ജാലക വാതിലൊന്നാഞ്ഞു
തുറക്കുവാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍
പൊട്ടിച്ചിതറിയെന്‍ മാലയില്‍ വീണ്ടും ,
മുത്തുകള്‍ ചേര്‍ത്തൊന്നു വയ്ക്കുവാന്‍ പറ്റിയെങ്കില്‍്

പൊഴിഞ്ഞൊരാ മയില്‍പ്പീലി വീണ്ടുമെടുത്ത്-
എന്റെ നെഞ്ചോടു ചേര്‍്ക്കുവാന്‍ തോന്നിയെങ്കില്‍
പെയ്തു കഴിഞ്ഞൊരു മഴയുടെ മണികളെന്‍
കൈവെള്ളയിലൊന്നെടുക്കാനെനിക്കായെങ്കില്‍

കൊഴിഞ്ഞു കഴിഞ്ഞോരോദിനങ്ങളെല്ലാം
പെറുക്കി എടുക്കാനൊരുവേള പറ്റിയെങ്കില്‍്
നഷ്ട്ടപ്പെടുത്തിയെന്‍ ഓര്‍മകളൊന്നായ്
വീണ്ടെടുക്കാന്‍ എനിക്കായിരുന്നെങ്കില്‍്

പിണങ്ങിപ്പിരിഞ്ഞൊരെന്‍ ബാല്യകാലം വീണ്ടും
ജീവിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍ .......
(2004)

8 comments:

അനില്‍@ബ്ലോഗ് // anil said...

എങ്കില്‍ ?

പരീക്ഷണത്തിന്റെ താഴെ ഒരുപാട് സ്പേസ് കിടക്കുന്നല്ലോ?

Priya said...

ക്ഷമിക്കണം അനില്‍ , സ്പേസ് അറിയാതെ വന്നുപോയതാണ്... ഞാന്‍ അത് നീക്കം ചെയ്തിട്ടുന്ട്..പിന്നെ അറിയാതെ വന്നതാനേലും, അതില്‍ ഇനിയും എഴുതാത്ത എത്രയോ " എങ്കിലുകള്‍ " ഒളിഞ്ഞിരിക്കുന്നുന്ട്...

അനില്‍@ബ്ലോഗ് // anil said...

വാചാലമായ മൌനത്തിന്റെ വിഷ്വലാണോ, പ്രിയ ?
:)

സിനി said...

മോഹങ്ങളൊക്കെയും
സഫലമായിരുന്നെങ്കില്‍..

Priya said...

Sini, Thanks for your comment !!!!!!!!!!!!!!!

അരുണ്‍ കരിമുട്ടം said...

പൊഴിഞ്ഞൊരാ മയില്‍പ്പീലി വീണ്ടുമെടുത്ത്-
എന്റെ നെഞ്ചോടു ചേര്‍്ക്കുവാന്‍ തോന്നിയെങ്കില്‍

തൈപൂയ കാവടി കഴിഞ്ഞ് വരുന്ന വഴിയാണ്.അപ്പോഴാ ഈ വരികള്‍ ശ്രദ്ധയില്‍ പെട്ടത്.വളരെ ആകര്‍ഷിച്ചു

Priya said...

അതെ, you said it Anil..
അരുണ്‍ താങ്കളുടെ അഭിപ്രായത്തിനു നന്ദി!!!

വരവൂരാൻ said...

പിണങ്ങിപ്പിരിഞ്ഞൊരെന്‍ ബാല്യകാലം വീണ്ടും
ജീവിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്ങ്കില്‍

ഇതു തന്നെയാണു എന്റെ സ്വപ്നവും
നല്ല വരികൾ