Tuesday, June 23, 2009

ഒരു രാത്രി മഴയുടെ അന്ത്യം

നിനക്കായ് ഈ പകല്‍ പെയ്തിടാം ഞാന്‍ ..

തീവ്രമാം സൂര്യ താപത്താല്‍ എരിഞ്ഞാലും ഈ മേഘ നെഞ്ചകം
ഒടുവില്‍ ഉരുകി വെറും ജലധാരയായ് പൊഴിഞ്ഞിടാം..

നിന്നെ നീറ്റിടുന്ന പൊള്ളുന്ന കനലുകള്‍
കെടുത്തുവാന്‍ എനിക്കാവുമെങ്കില്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..

നിനക്കായ് പകല്‍ പെയ്തിടാം ഞാന്‍..

രാത്രി മഴയായ് പെയ്തിരുന്ന നാളുകളിലൊന്നിലാണ്‌
ഞാന്‍ നിന്നെ കണ്ടത് ;
പിന്നെ എങ്ങിനെയോ നിന്‍ ദു:ഖങ്ങള്‍ എന്റെതായ് മാറി..

നിന്റെ ചിരിക്കുന്ന മുഖവും പേറിയല്ലെ ഇന്നലെ ഞാന്‍ തോര്ന്നത്
ഇന്നു പുലര്‍ച്ചെ കാണുന്നതൊ .. വിങ്ങുന്ന ഈ കാഴ്ച്ചയും ..

ഇന്നു തോരാന്‍ മനം വരുന്നില്ലെനിക്ക്
നിനക്കായ് ഈ പകല്‍ കൂടി പെയ്തിടാം ഞാന്‍
എന്റെ അസ്ഥിത്വത്തെ മറന്നിടാം..

നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........

3 comments:

വരവൂരാൻ said...

നിന്റെ ചിതയിലെ എരിയുന്ന കനലുകളില്‍ ‍ ലയിച്ചിടാം
ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ...

ഹേയ്‌ ...മഴയുടെ കാമുകി ആശംസകൾ നല്ല വരികൾ

Sureshkumar Punjhayil said...

ഇനി നീ ഇല്ലാത്ത നാളെ വീണ്ടും ഒരു രാത്രി മഴയായ് പെയ്യാന്‍ ഞാനുമില്ല..........

Manoharam ee varikal... Ashamsakal...!!!

Priya said...

സുരേഷ് ; സുനില്‍,

നല്കിയ ആശമ്സകള്ക്കും അതിലുപരി
ഈ വരികളെ ഇഷ്പ്പെട്ടതിനും നന്ദി..

വീണ്ടും വരും എന്നു പ്രതീക്ഷിക്കുന്നു..